ന്യൂഡൽഹി: കുടുംബ വാഴ്ചയെന്നു കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന ബിജെപിയുടെ മന്ത്രിസഭയിൽ അടിമുടി കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി.
കേന്ദ്ര സർക്കാർ കുടുംബ കൂട്ടായ്മയായെന്ന് ആരോപിച്ച രാഹുൽ, കുടുംബ പാരമ്പര്യത്തിലൂടെ മന്ത്രിമാരായ ഇരുപതു പേരുടെ പട്ടികയും പുറത്തുവിട്ടു.
രാഹുൽ ഗാന്ധി പുറത്തുവിട്ട പട്ടിക ഇങ്ങനെ:
എച്ച്.ഡി. കുമാരസ്വാമി - മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ
ജ്യോതിരാദിത്യ സിന്ധ്യ - മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ
ചിരാഗ് പസ്വാൻ - മുൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍റെ മകൻ
ജയന്ത് ചൗധരി - മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്‍റെ മകൻ
രാം നാഥ് ഠാക്കൂർ - ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്‍റെ മകൻ
റാവു ഇന്ദർജിത് സിങ് - ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദർ സിങ്ങിന്‍റെ മകൻ
രവ്നീത് സിങ് ബിട്ടു - പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ചെറുമകൻ
രാം മോഹൻ നായിഡു - മുൻ കേന്ദ്രമന്ത്രി യേരൻ നായിഡുവിന്‍റെ മകൻ
പിയൂഷ് ഗോയൽ - മുൻ കേന്ദ്രമന്ത്രി വേദ് പ്രകാശ് ഗോയലിന്‍റെ മകൻ
കിരൺ റിജിജു - അരുണാചൽ പ്രദേശ് മുൻ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാരുവിന്‍റെ മകൻ
ജെ.പി. നദ്ദ - മധ്യപ്രദേശ് മുൻ മന്ത്രിയും മുൻ എംപിയുമായ ജയശ്രീ ബാനർജിയുടെ മകളുടെ ഭർത്താവ്
ജിതിൻ പ്രസാദ - മുൻ എംപി ജിതേന്ദ്ര പ്രസാദയുടെ മകൻ
കീർത്തി വർധൻ സിങ് - ഉത്തർ പ്രദേശിലെ മുൻ മന്ത്രി മഹാരാജ് ആനന്ദ് സിങ്ങിന്‍റെ മകൻ
ധർമേന്ദ്ര പ്രധാൻ - മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍റെ മകൻ
അനുപ്രിയ പട്ടേൽ - ബഹുജൻ സമാജ് പാർട്ടിയുടെയും അപ്നാ ദളിന്‍റെയും സ്ഥാപകൻ സോനേലാൽ പട്ടേലിന്‍റെ മകൾ
രക്ഷാ ഖഡ്സെ - മഹാരാഷ്‌ട്ര മുൻമന്ത്രി ഏക്നാഥ് ഖഡ്സെയുടെ മകന്‍റെ ഭാര്യ
കമലേഷ് പസ്വാൻ - ഉത്തർ പ്രദേശിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ച ഓം പ്രകാശ് പസ്വാന്‍റെ മകൻ
വീരേന്ദ്ര കുമാർ ഖാതിക് - മധ്യ പ്രദേശ് മുൻ മന്ത്രി ഗൗരീശങ്കർ ഷെജ്‌വാറിന്‍റെ ശ്വശുരൻ
അന്നപൂർണ ദേവി - ബിഹാർ എംഎൽഎ രമേശ് പ്രസാദ് യാദവിന്‍റെ ഭാര്യ