India

കല്യാണം കഴിഞ്ഞ് മുറിയിലേയ്ക്ക് പോയി; പിറ്റേന്ന് നവദമ്പതികൾ മരിച്ച നിലയിൽ..!!

മുറിയിൽ അതിക്രമിച്ചു പ്രവേശിച്ചതിന്‍റെ സൂചനകളോ ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ ഇല്ല.

ലക്നൗ: ഉത്തർപ്രദേശിൽ നവദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. ബറൈച്ച് ജില്ലയിൽ മെയ് 30നാണ് പ്രതാപ് യാദവും (22) പുഷ്പയും (20) വിവാഹിതരാവുന്നത്. എന്നാൽ അന്ന് രാത്രി മുറിയിലേക്ക് പോയ ഇരുവരേയും പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

"രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ ഉറങ്ങാൻ പോയി. എന്നാൽ വ്യാഴാഴ്ച ഉച്ചയായിട്ടും ദമ്പതികൾ മുറിയിൽ നിന്ന് പുറത്തുവരാതിരുന്നപ്പോൾ സംശയം തോന്നിയ വീട്ടുക്കാർ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വാതിൽ തകർക്കാൻ തീരുമാനിക്കുകയായിരുന്നു."- പൊലീസ് പറയുന്നു.

ഇരുവരേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇരുവരും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തുന്നത്.

മുറിയിൽ അതിക്രമിച്ചു പ്രവേശിച്ചതിന്‍റെ സൂചനകളോ ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ ഇല്ല. കൂടാതെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇരുവരും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തുന്നത്. എന്നാൽ ഒരേ സമയം ഹൃദയാഘാതം വന്നതിൽ ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘം മുറി പരിശോധിച്ച് വരികയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?