ന്യൂഡൽഹി: ഐഎസ്ഐഎസ് നെറ്റുവക്ക് കേസുമായി ബന്ധപ്പെട്ട് നാലു ജില്ലകളിൽ റെയ്ഡ് നടത്തി എൻഐഎ. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് റെയ്ഡ്.
കഴിഞ്ഞാഴ്ച മഹാരാഷ്ട്രയിലെ നാൽപ്പതിടങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ, പതിനഞ്ചു പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസ്ഐഎസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. കണക്കിൽപ്പെടാത്ത പണവും രേഖകളും എൻഐഎ പിടികൂടിയിരുന്നു. വിദേശത്തു നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.