ന്യൂഡൽഹി: ജോലി സമ്മർദത്താൽ ജീവനോടുക്കിയ അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വീടുകളിൽ നിന്നും സമ്മർദത്തെ എങ്ങനെ നേരിടാമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാവൂ എന്നുമായിരുന്നു ധനമന്ത്രിയുടെ പരാമർശം. ചെന്നൈയിലെ ഒരു സ്വകാര്യ കോളെജിലെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
''ജോലി സമ്മർദത്താൽ ഒരു പെൺകുട്ടി മരിച്ചതായി അടുത്തിടെ പത്രത്തിൽ വായിച്ചു. കോളെജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ജോലി വാങ്ങി നൽകുകയും ചെയ്യുന്നു. അതേപോലെ തന്നെ കുടുംബാംഗങ്ങൾ സമ്മർദത്തിൽ നിന്നും അതിജീവിക്കാൻ മക്കളെ പഠിപ്പിക്കണം. ഏത്ര പഠിച്ചാലും എത് നിലയിലെത്തിയാലും സമ്മർദത്തങ്ങളെ നേരിടാനുള്ള ഉൾക്കരുത്തുണ്ടാവണം. അതിനായി ദൈവത്തെ ആശ്രയിക്കണം. എന്നാൽ മാത്രമേ ആത്മ ശക്തയുണ്ടാവൂ''- നിർമലാ സീതാരാമൻ പറഞ്ഞു.