പട്ന: ഇന്ത്യ മുന്നണിയെ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യം കണ്ടു അങ്കലാപ്പിലാണെന്നു ബിജെപി. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും. മാത്രമല്ല ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
അടിയന്തരമായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു കൂട്ടാനുള്ള തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകാമെന്ന അഭ്യൂഹങ്ങൾ ശരിവെയ്ക്കുന്നതാണ്. പത്തു വർഷത്തിലൊരിക്കൽ നടത്തേണ്ട സെൻസസ് പോലും കൃത്യമായി നടത്താൻ സാധിക്കാത്ത സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്ര സർക്കാർ നിർദേശം കിട്ടിയ ശേഷം പ്രതിപക്ഷം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.