Supreme Court of India 
India

അഴിമതിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ്: വിധിക്ക് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതി

2014 മെയിൽ സുപ്രീംകോടതി ഈ വകുപ്പ് എടുത്ത് കളഞ്ഞിരുന്നു.

ന്യൂഡൽഹി: അഴിമതിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രബല്യം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റേതാണ് നിർണായക വിധി.

അഴിമതി കേസിൽ ജോയന്‍റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ കേന്ദ്രത്തിന്‍റെ അനുമതി വേണമെന്ന ഡൽഹി പൊലീസ് ആക്‌ടിലെ വകുപ്പ് 2014 മെയിൽ സുപ്രീംകോടതി എടുത്ത് കളഞ്ഞിരുന്നു.

ഇതിന്‍റെ മുന്‍കാല പ്രാബല്യം സംബന്ധിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോൾ‌ വ്യക്തത വരുത്തിയിരിക്കുന്നത്. വിധിക്കു മുന്‍പ് നടന്ന അറസ്റ്റുകൾ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി വീണ്ടും പരിശോധന നടത്തിയത്. വിധിക്ക് മുന്‍കൂർ പ്രാബല്യമുണ്ടെന്ന് കോടതി ഇതോടെ ഉത്തരവിട്ടു. വിധി വരുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്‍റെ അനുമതി ഇല്ലാതെ നടന്ന അറസ്റ്റുകൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?