121 indians from israel returning in plane under operation ajay 
India

'ഓപ്പറേഷന്‍ അജയ്'; 16 മലയാളികൾ കൂടി നാളെ എത്തും

രണ്ടാം വിമാനം നാളെ രാവിലെ 5.30ന് ഡൽഹി ഇന്ദിര ഗാന്ധി ആന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിയ 16 മലയാളികൾ കൂടി നാളെ തിരികെ എത്തും. 'ഓപ്പറേഷന്‍ അജയുടെ' ഭാഗമായി ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ രാവിലെ 5.30ന് ഡൽഹി ഇന്ദിര ഗാന്ധി ആന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കേരളത്തിലേക്ക് തിരിച്ചെത്താന്‍ താൽപര്യമറിയിച്ച് കേരള ഹൗസിൽ ഇരുപതോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, 'ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ആദ്യ സംഘത്തിലെ മലയാളികൾ കൊച്ചി വിമാനത്താവളത്തിലെത്തി. ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 6 മണിയോടെയാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള 7 വിദ്യാർഥികളടക്കം 212 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടായരുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?