ഇ.പി. നാരായണൻ, സത്യനാരായണ ബലേരി, സദനം ബാലകൃഷ്ണൻ. 
India

3 മലയാളികൾ ഉൾപ്പെടെ 34 പേർക്ക് പത്മശ്രീ

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർഗോട്ടെ നെൽക്കർഷകനും അപൂർവ നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെലേരി എന്നിവരുൾപ്പെടെ 34 പേർക്കാണു പദ്മശ്രീ.

രാജ്യത്ത് ആനപ്പാപ്പാന്മാരിലെ ആദ്യ സ്ത്രീസാന്നിധ്യമായ അസം സ്വദേശി പാർബതി ബറുവ, തരിശുഭൂമിയിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പശ്ചിമബംഗാളിലെ ദുഖു മാഝി, തെക്കൻ ആൻഡമാനിലെ ജൈവ കൃഷിക്കാരി കെ. ചെല്ലമ്മാൾ, മിസോറാമിലെ ഏറ്റവും വലിയ അനാഥാലയത്തിന്‍റെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന സങ്തങ്കിമ, ഗോത്ര വിഭാഗത്തിൽ നിന്നുള്ള പരിസ്ഥിതി സംരക്ഷക ചാമി മുർമു തുടങ്ങിയവർ പദ്മശ്രീ നേടിയവരിൽ ഉൾപ്പെടുന്നു.

യശ്പുരിലെ ഗോത്ര ക്ഷേമ പ്രവർത്തകൻ ജഗേശ്വർ യാദവ്, നാരായൺപുരിലെ അപൂർവ അറിവുകളുള്ള പാരമ്പര്യവൈദ്യൻ ഹേംചന്ദ് മാഝി, ജെനു കുറുബ സമുദായത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മൈസൂരുവിലെ ഗോത്ര ക്ഷേമ പ്രവർത്തകൻ സോമണ്ണ, പൊള്ളലേറ്റവർക്ക് പ്ലാസ്റ്റിക് സർജറി നടത്തുന്നവതിൽ വിദഗ്ധയായ ഡോ. പ്രേമ ധൻരാജ് എന്നിവർക്കും പദ്മശ്രീ ലഭിച്ചു.

പത്മശ്രീ ലഭിച്ചവരിൽ വനിതാ പാപ്പാനും

രാജ്യത്തെ ആദ്യ വനിതാ പാപ്പാൻ എന്ന വിശേഷണത്തിന് അർഹയായ പാർബതി ബറുവയും പത്മശ്രീ നേടിയവരിൽ ഉൾപ്പെടുന്നു. അസം സ്വദേശിനിയാണ്.

പാർബതി ബറുവ

മൂന്നു മലയാളികൾക്ക് പത്മശ്രീ

കഥകളി കലാകാരൻ സദനം ബാലകൃഷ്ണൻ

തെയ്യം കലാകാരൻ ഇ.പി. നാരായണൻ

കാസർഗോട്ടെ നെൽ കർഷകൻ സത്യനാരാ‍യണ ബലേരി

സദനം ബാലകൃഷ്ണൻ
ഇ.പി. നാരായണൻ
sathyanarayana baleri

പദ്മശ്രീ ജേതാക്കൾ:

  • സദനം ബാലകൃഷ്ണൻ - കഥകളി കലാകാരൻ

  • ഇ.പി. നാരായണൻ - തെയ്യം കലാകാരൻ

  • സത്യനാരാ‍യണ ബലേരി - കാസർഗോട്ടെ നെൽ കർഷകൻ

  • ചാമി മുർമു - ഗോത്രവർഗ പരിസ്ഥിതി പ്രവർത്തക

  • സാങ്താങ്കിമ - മിസോറമിൽനിന്നുള്ള സാമൂഹിക പ്രവർത്തക

  • പ്രേമ ധൻരാജ് - തീപ്പൊള്ളലേറ്റവർക്കു വേണ്ടി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സർജൻ

  • ഉദയ് വിശ്വനാഥ് ദേശ്‌പാണ്ഡെ - അന്താരാഷ്‌ട്ര മല്ലാകാമ്പ് കോച്ച്

  • ജഗേശ്വർ യാദവ് - സാമൂഹിക പ്രവർത്തകൻ

  • ഗുർവീന്ദർ സിങ് - ഭിന്നശേഷിയുള്ളവർക്കു വേണ്ടിയുള്ള പ്രവർത്തനം

  • ദുഖു മാജി - വനവത്കരണം

  • കെ. ചെല്ലമ്മാൾ - ആൻഡമാനിലെ ജൈവ കർഷക

  • ഹേംചന്ദ് മാഞ്ചി - പാരമ്പര്യ വൈദ്യം

  • യാനുങ് ജമോ ലെഗോ - ഔഷധ കൃഷി

ഭാരത രത്ന കർപൂരി ഠാക്കൂറിന്

ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാക്കൂറിന് നേരത്തെ മരണാനന്തര ബഹുമതിയായി ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു.

Padma Awards

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്