India

''പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് സാധ്യത''; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം. ഇസ്രയേൽ എംഎസിക്ക് മുന്നിൽ ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു.

ജൂത വിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു