New Parliament Building - File Image 
India

പുതിയ മന്ദിരത്തിൽ പാർലമെന്‍റ് സമ്മേളനം

ന്യൂ​ഡ​​ൽ​​ഹി: രാ​​ജ്യം ഇ​​ന്നു പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ൽ "ഗൃ​​ഹ​​പ്ര​​വേ​​ശ'​​ത്തി​​ന് ഒ​​രു​​ങ്ങു​​മ്പോ​​ൾ നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ആ​​കാം​​ക്ഷ നി​​ല​​നി​​ർ​​ത്തി കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭാ യോ​​ഗം. പ​​ഴ​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ അ​​വ​​സാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം വൈ​​കി​​ട്ട് ആ​​റ​​ര​​യ്ക്കാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ മ​​ന്ത്രി​​സ​​ഭ യോ​​ഗം ചേ​​ർ​​ന്ന​​ത്. ര​​ണ്ടു മ​​ണി​​ക്കൂ​​ർ നീ​​ണ്ട യോ​​ഗ​​ത്തി​​നു​​ശേ​​ഷം പ​​ക്ഷേ, പ​​തി​​വു​​ള്ള പ​​ത്ര​​സ​​മ്മേ​​ള​​ന​​മു​​ണ്ടാ​​യി​​ല്ല.

രാ​​വി​​ലെ, പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ൻ​​പ് മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ട പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ്ര​​ത്യേ​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ നി​​ർ​​ണാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളു​​ണ്ടാ​​കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ല്ലാ​​വ​​രും താ​​ത്പ​​ര്യ​​ത്തോ​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നു പ​​റ​​ഞ്ഞ പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ക​​ര​​യാ​​നും നി​​ല​​വി​​ളി​​ക്കാ​​നും ഏ​​റെ സ​​മ​​യം ബാ​​ക്കി​​യു​​ണ്ടെ​​ന്നും പ​​രി​​ഹ​​സി​​ച്ചു. പ​​ഴ​​യ തി​​ന്മ​​ക​​ളെ ഉ​​പേ​​ക്ഷി​​ച്ച് പു​​തി​​യ വി​​ശ്വാ​​സ​​ത്തോ​​ടെ​​യും ഊ​​ർ​​ജ​​ത്തോ​​ടെ​​യും പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ത്യ​​യെ വി​​ക​​സി​​ത രാ​​ജ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​ങ്ങ​​ൾ പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, വ​​നി​​താ സം​​വ​​ര​​ണ ബി​​ല്ലി​​ന് മ​​ന്ത്രി​​സ​​ഭാ യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കു തീ​​രു​​മാ​​ന​​മെ​​ടു​​ത്തെ​​ന്നും രാ​​ജ്യ​​ത്തി​​ന്‍റെ പേ​​ര് ഭാ​​ര​​ത് എ​​ന്നാ​​ക്കി മാ​​റ്റു​​ന്ന പ്ര​​മേ​​യ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ന്നും ചി​​ല ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വ​നി​താ ബി​ൽ നാ​ളെ​യാ​കും അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​നു മു​​ൻ​​പ് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി വാ​​ണി​​ജ്യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ലും പാ​​ർ​​ല​​മെ​​ന്‍റ​​റി​​കാ​​ര്യ മ​​ന്ത്രി പ്ര​​ഹ്ലാ​​ദ് ജോ​​ഷി​​യും ച​​ർ​​ച്ച ന​​ട​​ത്തി. ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ഡ്ഡ​​യും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ഗോ​​യ​​ലും ജോ​​ഷി​​യും മോ​​ദി​​യെ ക​​ണ്ടി​​രു​​ന്നു.

പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ 75 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ഇ​​രു​​സ​​ഭ​​ക​​ളി​​ലെ​​യും ച​​ർ​​ച്ച. പ്ര​​ധാ​​ന​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളും ഉ​​ൾ​​പ്പെ​​ടെ പ​​ങ്കെ​​ടു​​ത്ത ച​​ർ​​ച്ച​​യോ​​ടെ നി​​ല​​വി​​ലു​​ള്ള പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ സ​​മ്മേ​​ള​​ന​​ത്തി​​ന് അ​​വ​​സാ​​ന​​മാ​​യി. ഇ​​ന്ന് പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ലാ​​കും സ​​മ്മേ​​ള​​നം. പ​​ഴ​​യ മ​​ന്ദി​​ര​​ത്തി​​ൽ ഇ​​ന്ന് എം​​പി​​മാ​​രു​​ടെ ഫോ​​ട്ടൊ​​സെ​​ഷ​​ൻ ന​​ട​​ക്കും.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല