പൊതിച്ചോറിനൊപ്പം അച്ചാറ് നൽകിയില്ല; ഹോട്ടൽ ഉടമസ്ഥന് 35,000 രൂപ പിഴ 
India

പൊതിച്ചോറിൽ അച്ചാർ ഇല്ല; ഹോട്ടൽ ഉടമയ്ക്ക് 35,000 രൂപ പിഴ

അച്ചാറ് ഒഴിവാക്കിയതിനാൽ 25 രൂപ തിരിച്ചു നൽകണമെന്ന് ഹോട്ടൽ ഉടമസ്ഥനോട് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടൽ ഉടമസ്ഥർ ഇതിനു വിസമ്മതിക്കുകയായിരുന്നു.

ചെന്നൈ: പൊതിച്ചോറിനൊപ്പം അച്ചാറ് നൽകിയില്ലെന്ന പരാതിയിൽ ഹോട്ടൽ ഉടമസ്ഥർക്ക് 35,025 രൂപ പിഴയിട്ട് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ. തമിഴ്നാടടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശിയായ ആരോഗ്യസ്വാമിയുടെ പരാതിയിലാണ് നടപടി. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി വില്ലുപുരത്തെ ഹോട്ടലിൽ നിന്ന് 25 പൊതിച്ചോറുകളാണ് ആരോഗ്യസ്വാമി വാങ്ങിയത്. 2000 രൂപയായിരുന്നു ആകെ വില. രസീറ്റിന് പകരം ഒരു കടലാസിൽ എഴുതിയാണ് ബിൽ നൽകിയത്. പൊതിയഴിച്ച് കഴിക്കാൻ തുടങ്ങിയപ്പോഴാണ് അച്ചാറില്ലെന്ന് മനസിലായത്. ഒരു രൂപ വിലയുള്ള അച്ചാറുകളാണ് പൊതിച്ചോറിൽ വയ്ക്കാതിരുന്നത്.

25 പൊതിച്ചോറിൽ നിന്നും അച്ചാറ് ഒഴിവാക്കിയതിനാൽ 25 രൂപ തിരിച്ചു നൽകണമെന്ന് ഹോട്ടൽ ഉടമസ്ഥനോട് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടൽ ഉടമസ്ഥർ ഇതിനു വിസമ്മതിക്കുകയായിരുന്നു. ഇതോടെ വില്ലുപുരം ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനിൽ സ്വാമി പരാതി നൽകി. ആരോഗ്യസ്വാമിക്കുണ്ടായ ബുദ്ധിമുട്ടിന് 30,000 രൂപയും വ്യവഹാര ചെലവിനായി 5000 രൂപയും അച്ചാറിന്‍റെ വിലയായ 25 രൂപയും അടക്കം തിരിച്ചു കൊടുക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

തുകയുടെ യഥാർഥ റസീറ്റ് അടക്കം വിധി വന്ന് 45 ദിവസത്തിനകം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം 9 ശതമാനം വീതം പലിശ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...