narendra modi  file
India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് അജ്ഞാത വധഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. ഹിന്ദി ഭാഷയിൽ സംസാരിച്ച ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമ്പോൾ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ കോളിലൂടെ അറിയിച്ചത്.

തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

നേരത്തെ മാർച്ച് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ