Prime Minister Narendra Modi 
India

'മൻ കി ബാത്ത്' 3 മാസത്തേക്ക് നിർത്തി

110-ാം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 3 മാസത്തേക്ക് തന്‍റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ "മൻ കീ ബാത്ത് ' നിർത്തിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 110-ാം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നത്- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസം ആദ്യം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്‍റെ 111ാം എപ്പിസോഡായിരിക്കും- പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് മോദി 2014 ഒക്ടോബർ 3നാണ് "മൻ കീ ബാത്ത്‌ ' ആരംഭിച്ചത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപും പരിപാടി നിർത്തിവച്ചിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?