ന്യൂഡൽഹി: മൂന്നാം ബിജെപി സർക്കാരിന്‍റെ ആദ്യ ലോക്സഭാ സമ്മേളന ദിനമായ തിങ്കളാഴ്ച ഭരണ ഘടന ഉയർത്തി പ്രതിഷേധിച്ച ഇന്ത്യ സംഖ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഇന്ത്യ ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49-ാം വർഷിക ദിനമായ ഇന്നും കോൺഗ്രസ് അട്ടിമറിച്ച അടിസ്ഥാന സ്വാതന്ത്ര്യന്‍റേയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തതിന്‍റേയും ആ ഇരുണ്ട ദിനങ്ങൾ നമ്മെ ഓർമ്മിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. കോൺഗ്രസ് പാർട്ടി അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ഓരോ ഇന്ത്യക്കാരനും അത്യധികം ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്‌തതെങ്ങനെയെന്ന് #Dark Days Of Emergency നമ്മെ ഓർമ്മിപ്പിക്കുന്നു," എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.