India

ഇനി ഇസ്രൊയ്ക്കൊപ്പം ചെസ് താരം പ്രജ്ഞാനന്ദയും; നേരിട്ടെത്തി അഭിനന്ദിച്ച് ഇസ്രൊ ചെയർമാൻ

ചെന്നൈ: യുവാക്കളിൽ ശാസ്ത്ര സാങ്കേതിക അവബോധം വളർത്താനായി ചെസ് താരം ആർ. പ്രജ്ഞാനന്ദയെ കൂട്ടുപിടിച്ച് ഇസ്രൊ. ഇനി മുതൽ പ്രജ്ഞാനന്ദ ഇസ്രൊയ്ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. പ്രജ്ഞാനന്ദയുടെ വസതിയിൽ നേരിട്ടെത്തി അഭിനന്ദിച്ചതിനു ശേഷം മാധ്യമങ്ങളോടാണ് സോമനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രജ്ഞാനന്ദ ഇനി ഇസ്രൊയ്ക്ക് ഒപ്പം ഉണ്ടായിരിക്കും. യുവാക്കൾക്ക് പ്രചോദനം നൽകി ശാസ്ത്ര, എൻജിനീയറിങ്, സാങ്കേതിക വിഭാഗങ്ങളിൽ ഇന്ത്യയെ ശക്തിയേറിയ രാഷ്ട്രമാക്കി മാറ്റാനായി പ്രജ്ഞാനന്ദ നമുക്കൊപ്പം ഉണ്ടായിരിക്കുമെന്നതിൽ ഞാനേറെ സന്തോഷവാനാണ്.

ചന്ദ്രനിൽ പ്രജ്ഞാൻ (റോവർ) ഉള്ളതും മണ്ണിൽ പ്രജ്ഞാനന്ദയുള്ളതും നമുക്ക് ഒരു പോലെ അഭിമാനദായകമാണ്. ചന്ദ്രനിൽ ഇന്ത്യയ്ക്കു വേണ്ടി നാം ചെയ്തതിനെല്ലാം മണ്ണിൽ പ്രജ്ഞാനന്ദ പൂർണത നൽകുമെന്നും സോമനാഥ് പറഞ്ഞു. ചെസ്സിൽ ആഗോളതലത്തിൽ പതിനഞ്ചാം റാങ്കാണ് പ്രജ്ഞാനന്ദയ്ക്കുള്ളത്.

വരും ദിവസങ്ങളിൽ അദ്ദേഹം ഒന്നാം റാങ്ക് സ്വന്തമാക്കുമെന്നും അതിനുള്ള പ്രാഗത്ഭ്യം പ്രജ്ഞാനന്ദയ്ക്കുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു.

തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച

പുനലൂർ - മധുര എക്സ്പ്രസ് വില്ലുപുരത്തേക്ക്

മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല,ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല; ടി.പി. രാമകൃഷ്ണന്‍

'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം

ലബനാൻ-ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇയടക്കം 11 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും