മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു 
India

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. സംസ്ഥാനത്ത് ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് പരിഗണിച്ചാണ് കായിക യുവജനകാര്യ സെക്രട്ടറിയായിരുന്ന പ്രണബിന്‍റെ നിയമനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുതലയിലുണ്ടായിരുന്ന സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലായതിനാൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന ഭരണപരമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രണബിനെ നിയോഗിക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ തെര​ഞ്ഞെടുത്തത്. ഇത്കൂടാതെ, പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാർ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും ഇദ്ദേഹത്തെ നിയമിച്ചു. എന്നാൽ, സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് കേരളത്തിൽ താൽക്കാലികമായി നിയമനം നൽകിയിരിക്കുകയാണ് സർക്കാർ.​

ഉപതെരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞു കിടക്കുന്ന പദവി ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രണബ് ജ്യോതി നാഥ് തൽക്കാലം തുടരട്ടെ എന്നാണ് സർക്കാർ തീരുമാനം. കേന്ദ്ര തസ്തികയിൽ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും. 2005 ബാച്ചിലെ ഐഎഎസ് ഓഫീസറായി ഇദ്ദേഹം കൊല്ലം ജില്ലാ കലക്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി