R Praggnanandhaa 
India

ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പ്രജ്ഞാനന്ദ ഫൈനലില്‍

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമെരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിൽ എത്തിയത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രജ്ഞാനന്ദയുടെ എതിരാളി.

ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രജ്ഞാനന്ദ.

ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ ആണ് പ്രജ്ഞാനന്ദ. 2018 ജൂലൈയിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രജ്ഞാനന്ദയുടെ പ്രായം.

തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച

ചക്രവാതച്ചുഴി: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

പുനലൂർ - മധുര എക്സ്പ്രസ് വില്ലുപുരത്തേക്ക്

മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല,ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല; ടി.പി. രാമകൃഷ്ണന്‍

'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം