Symbolic Image 
India

പേവിഷബാധയേറ്റ പെൺകുട്ടി 40 ഓളം പേരെ കടിച്ചതായി റിപ്പോർട്ട്

യുപി: പേവിഷബാധയേറ്റ പെൺകുട്ടി മരിക്കുന്നതിന് മുമ്പായി 40 പേരെയോളം കടിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ഗ്രാമവാസികൾ ആശങ്കയിലായി. ഉത്തർപ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം. രണ്ടര വയസുള്ള പെൺകുഞ്ഞാണ് രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ നായ ചത്തു.

കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കേണ്ടതിനു പകരം വീട്ടുകാർ നാട്ടു വൈദ്യനെയാണ് കാണിച്ചത്. എന്നാൽ വീട്ടിൽ തിരിത്തെിയ ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങി. എന്നാൽ വീട്ടുകാർ അത് അവഗണിച്ചു.

തുടർന്ന് രണ്ടാഴ്ചയ്ക്കിടെയായി കുട്ടി 40 ഓളം ആളുകളെ കടിക്കുകയും മാന്തുകയും ചെയ്തു. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെൺകുട്ടിയെ ത്സാന്‍സിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടാതെ കടിയേറ്റവർ കുത്തിവെയ്പ്പ് എടുത്തതായും റിപ്പോർട്ടുണ്ട്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം