രാഹുൽ ഗാന്ധി file
India

നീതി ലഭിക്കാത്ത എല്ലാ വിഭാഗങ്ങളും മോദിക്കെതിരെ കൈക്കോർക്കണം; രാഹുൽ

ന്യൂഡൽഹി: നീതി ലഭിക്കാത്ത എല്ലാ വിഭാഗങ്ങളും മോദിക്കെതിരെ കൈക്കോർക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും മുട്ടുമെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്ക് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദേശം.

അതേസമയം, ഭാരത് ജോഡോ ന്യ യാത്ര തുടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെ മാർച്ചിന്‍റെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും ദൃശങ്ങളാണ് ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്നു ഊന്നിപ്പറയുന്ന ഗാനത്തിൽ, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

മണിപ്പൂരിലെ തൗബാലിൽ നിന്ന് ഞായറാഴ്ചയാണ് ഭാരത് ജോഡോ ന്യായ യാത്ര തുടങ്ങുന്നത്. 67 ദിവസം കൊണ്ട് 6713 കിലോ മീറ്റർ താണ്ടി, മാർച്ച് 20 ന് മുംബൈയിലാണ് യാത്ര അവസാനിക്കുക.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ