Rahul Gandhi, Shashi Tharoor 
India

ചൈനയുടെ ഭൂപടം ഗൗരവമേറിയ വിഷയം, പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുൽ

ചൈനയ്ക്കെതിരെ കർശന നിലാപാടു വേണമെന്നും ശശി തരൂരും പ്രതികരിച്ചു

ന്യൂഡൽഹി: അരുണാചൽപ്രദേശ് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഗൗരവമേറിയ വിഷയമാണ്. ലഡാക്കിലെ ഒറിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ചൈനയ്ക്കെതിരെ കർശന നിലാപാടു വേണമെന്നും ശശി തരൂരും പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശ്, അക്സായ് ചിൻ, തായവാൻ, തർക്കം നിലനിന്നിരുന്ന ചൈനാക്കടൽ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് ചൈന പ്രസിദ്ധീകരിച്ചത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവ്വേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവത്കരണ പബ്ലിസിറ്റി വാരത്തിന്‍റെയും ആഘോഷവേളയിലാണ് ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതെന്നാണ് ചൈന ഡെയ്ലി പത്രം റിപ്പോർട്ട് ചെയ്തത്.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video