India

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

പ്രയാഗ്‌രാജ്: ബാരിക്കേഡ് തകർത്ത് അണികൾ വേദിയിലേക്കു തള്ളിക്കയറിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ചേർന്ന് നടത്താനിരുന്ന റാലി അലങ്കോലമായി. തിക്കുംതിരക്കും അപകടത്തിലേക്കു നയിക്കുമെന്ന സാഹചര്യം ഉടലെടുത്തതോടെ ഇരുനേതാക്കളും റാലി ഉപേക്ഷിച്ച് മടങ്ങി. ഉത്തർപ്രദേശിലെ ഫൂൽപുരിൽ എസ്പിയും കോൺഗ്രസും ചേർന്നു സംഘടിപ്പിച്ച പരിപാടിയാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. എസ്പി സ്ഥാനാർഥി അമർനാഥ് മൗര്യയ്ക്കു വേണ്ടി സംഘടിപ്പിച്ചതായിരുന്നു റാലി. വേദിയിലേക്ക് അഖിലേഷ് യാദവ് എത്തിയതോടെയാണ് അണികളുടെ ആവേശം അതിരുവിട്ടത്. അണികളോട് സദസിലേക്കു മടങ്ങാൻ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ, പരസ്പരം ചർച്ച നടത്തിയ രാഹുലും അഖിലേഷും പ്രയാഗ്‌രാജിൽ അടുത്ത റാലിയിൽ പങ്കെടുക്കാനെത്തി.

എന്നാൽ, ഇവിടെയും സമാന സംഭവങ്ങൾ ആവർത്തിച്ചു. ജനക്കൂട്ടം ബാരിക്കേഡ് മറികടന്ന് പലരും വേദിയിലെത്തിയെങ്കിലും നേതാക്കൾ പ്രസംഗം തുടർന്നു.

ഈ പോരാട്ടം ഭരണഘടന സംരക്ഷിക്കാനാണെന്നും " ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി പിൻവലിക്കുമെന്നും രാഹുൽ പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ