Rahul Gandhi 
India

സഭാരേഖകളിൽനിന്നു നീക്കിയ ഭാഗങ്ങൾ പുനസ്ഥാപിക്കണം: സ്പീക്കർക്ക് രാഹുൽ കത്ത് നൽകി

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവായശേഷമുള്ള ആദ്യ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സ്പീക്കർ ഓം ബിർള രേഖകളിൽ നിന്നു നീക്കിയതിനെതിരേ രാഹുൽ ഗാന്ധി. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും നീക്കിയ ഭാഗങ്ങൾ സഭാ രേഖയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നും രാഹുൽ ഓം ബിർളയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ബിജെപി എംപി അനുരാഗ് ഠാക്കുറിന്‍റെ പ്രസംഗത്തിൽ ഏറെയും ആരോപണങ്ങായിരുന്നിട്ടും അവയൊന്നും നീക്കിയില്ല. സ്പീക്കർ തന്നോടു വിവേചനം കാണിക്കുന്നുവെന്നും രാഹുൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാമെങ്കിലും യഥാർഥത്തിൽ അത് നിലനിൽക്കുമെന്നു രാഹുൽ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. സ്പീക്കർ ഉചിതമായ നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ഹിന്ദുക്കളുടെ പേരില്‍ രാജ്യത്ത് അതിക്രമം നടക്കുന്നുവെന്നതും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളിൽ നിന്നു നീക്കിയത്.

നേരത്തേ, രാഹുലിന്‍റെ പ്രസംഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ബിജെപി എംപി ബാംസുരി സ്വരാജ് സ്പീക്കർക്ക് കത്ത് നൽകി. അഗ്നിപഥ് പദ്ധതി, അയോധ്യയിലെ നഷ്ടപരിഹാരം തുടങ്ങി വിവിധ വിഷയങ്ങളിൽ രാഹുൽ അസത്യമാണ് പറയുന്നതെന്നു സഭയിൽ കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും കിരൺ റിജിജുവും പറഞ്ഞിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു