ഇന്ത്യൻ റെയിൽവേ. ഫയൽ ചിത്രം.
India

കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യങ്ങളുമായി റെയ്‌ൽവേ

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നാ​യി നോ​ണ്‍ എ​സി ദീ​ര്‍ഘ​ദൂ​ര ട്രെ​യ്‌​നു​ക​ള്‍ ആ​രം​ഭി​ക്കും

കൊ​ച്ചി: താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നാ​യി നോ​ണ്‍ എ​സി ദീ​ര്‍ഘ​ദൂ​ര ട്രെ​യ്‌​നു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഇ​ന്ത്യ​ന്‍ റെ​യ്‌​ല്‍വേ. മി​ക​ച്ച കോ​ച്ചു​ക​ള്‍, ഓ​ട്ടൊ​മാ​റ്റി​ക് ഡോ​റു​ക​ള്‍, മി​ക​ച്ച ഭ​ക്ഷ​ണം എ​ന്നി​വ ന​ല്‍കാ​നാ​ണ് പ​ദ്ധ​തി. വി​മാ​ന​ക്ക​മ്പ​നി​ക​ളെ പോ​ലെ "കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍, കു​റ​ഞ്ഞ നി​ര​ക്കി​ല്‍' എ​ന്ന​താ​യി​രി​ക്കും റെ​യ്‌​ല്‍വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ന്യൂ​ഡ​ൽ​ഹി, മും​ബൈ, സൂ​റ​ത്ത്, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, പ​ഞ്ചാ​ബി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ​തി​വ് നോ​ണ്‍ എ​സി ദീ​ര്‍ഘ​ദൂ​ര ട്രെ​യ്നു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ, പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ര്‍പ്ര​ദേ​ശ്, ബീ​ഹാ​ര്‍, ഒ​ഡീ​ഷ, ബം​ഗാ​ള്‍, ജാ​ര്‍ഖ​ണ്ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ പ്ലാ​ന്‍.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ട്രെ​യ്‌​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് റെ​യ്‌​ല്‍വേ​യു​ടെ പ​ദ്ധ​തി​യെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷ​ത്തി​നി​ടെ 20,000 കി​ലോ​മീ​റ്റ​ര്‍ പു​തി​യ ട്രാ​ക്കു​ക​ള്‍ ഇ​ന്ത്യ​ന്‍ റെ​യ്‌​ല്‍വേ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍ ട്രെ​യ്‌​നു​ക​ള്‍ ഓ​ടി​ക്കാ​നു​ള്ള ശേ​ഷി റെ​യ്‌​ല്‍വേ ഗ​ണ്യ​മാ​യി വ​ര്‍ധി​പ്പി​ച്ച​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ട്രെ​യ്ന്‍ സ​ര്‍വീ​സു​ക​ള്‍‌ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും സു​ര​ക്ഷ​യും വ​ര്‍ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ടു​ന്ന​താ​യി റെ​യ്‌​ല്‍വേ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത നാ​ലോ അ​ഞ്ചോ വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ കോ​ച്ചു​ക​ളി​ലും "പ്ല​ഗ് ഡോ​റു​ക​ള്‍' സ​ജ്ജീ​ക​രി​ക്കും, അ​താ​യ​ത് വാ​തി​ല്‍ പൂ​ര്‍ണ​മാ​യും സു​ര​ക്ഷി​ത​മാ​യി അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ ട്രെ​യ്‌​നു​ക​ള്‍ സ്റ്റാ​ര്‍ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി അ​പ​ക​ട​ങ്ങ​ള്‍ ത​ട​യും. മാ​ത്ര​മ​ല്ല, ഈ ​സു​ര​ക്ഷി​ത സം​വി​ധാ​നം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഓ​ട്ടൊ​മാ​റ്റി​ക്കാ​യി വാ​തി​ല്‍ തു​റ​ക്കും.

ഇ​തി​നു പു​റ​മേ, ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് താ​ങ്ങാ​നാ​വു​ന്ന​തും വൃ​ത്തി​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ന്‍ റെ​യ്‌​ല്‍വേ പ​ദ്ധ​തി​യി​ടു​ന്നു. പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ കോ​ച്ചു​ക​ള്‍ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള സ​ര്‍വീ​സ് കൗ​ണ്ട​റു​ക​ള്‍ വ​ഴി യാ​ത്ര​ക്കാ​ര്‍ക്ക് 20 രൂ​പ വി​ല​യു​ള്ള "ഇ​ക്കോ​ണ​മി മീ​ല്‍സും' 50 രൂ​പ​യ്ക്ക് "സ്നാ​ക്ക് മീ​ല്‍സും' ല​ഭി​ക്കും. "ഇ​ക്ക​ണോ​മി മീ​ല്‍' എ​ന്ന​തി​ല്‍ ഏ​ഴ് പൂ​രി​ക​ള്‍ ഉ​രു​ള​കി​ഴ​ങ്ങ് ക​റി, അ​ച്ചാ​ര്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു. സ്നാ​ക്ക് മീ​ല്‍സി​ല്‍ പാ​വ്-​ഭാ​ജി, മ​സാ​ല ദോ​ശ എ​ന്നി​വ​യു​മു​ണ്ടാ​കും.

ഇ​ന്ത്യ​ന്‍ റെ​യ്‌​ല്‍വേ​യു​ടെ ഈ ​സു​പ്ര​ധാ​ന സം​രം​ഭ​ങ്ങ​ള്‍ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ, പ്ര​ത്യേ​കി​ച്ച് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​വ​യാ​ണ്.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video