India

സീറ്റ് ലഭിക്കാത്തതിൽ അമർഷം; രാജസ്ഥാനിൽ യൂനുസ് ഖാൻ ബിജെപി വിട്ടു

രാജാസ്ഥാനിലെ ദിദ്വാന മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന യൂനുസ് ഖാന്‍റെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല

ജയ്പുർ: രാജസ്ഥാനിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായിരുന്ന യൂനുസ് ഖാൻ പാർട്ടി വിട്ടു. പാർട്ടി വിടുന്നു എന്ന് അറിയിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജാസ്ഥാനിലെ ദിദ്വാന മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന യൂനുസ് ഖാന്‍റെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല. മൂന്നാം സ്ഥാനാർഥി പട്ടിക‍യിലും പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പാർട്ടി വിടുന്നതായും സ്വതന്ത്രനായി മത്സരിക്കുകയാണെന്നും അറിയിക്കുകയായിരുന്നു.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ