Rajya Sabha 
India

15 സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫ്രെബ്രുവരി 27ന്

ന്യൂഡല്‍ഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുത എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയച്ചു.

ആന്ധ്രാപ്രദേശില്‍ (3), ബിഹാര്‍ (6), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (4), ഹരിയാന (1), ഹിമാചല്‍പ്രദേശ് (1), കര്‍ണാടക (4), മധ്യപ്രദേശ് (5), മഹാരാഷ്ട്ര (6), തെലങ്കാന (3), ഉത്തര്‍പ്രദേശ് (10), ഉത്തരാഖണ്ഡ് (1), പശ്ചിമബംഗാള്‍ (5), ഒഡീഷ (3), രാജസ്ഥാന്‍ (3)എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് പോളിങ്. ഇതിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 3ന് വിരമിക്കും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം