ഹിപ്പോ പൊട്ടാമസിന്‍റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരൻ കൊല്ലപ്പെട്ടു 
India

ഹിപ്പോപൊട്ടാമസിന്‍റെ ആക്രമണത്തിൽ മൃഗശാലാ ജീവനക്കാരൻ കൊല്ലപ്പെട്ടു

പ്രസവിച്ചു കിടന്ന ഹിപ്പോ പൊട്ടാമസിന്‍റെ അരികിൽ നിന്ന് കുഞ്ഞിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പെൺ ഹിപ്പോപൊട്ടാമസ് ആക്രമിച്ചത്.

റാഞ്ചി: ഝാർഖണ്ഡിൽ ഹിപ്പോ പൊട്ടാമസിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ മൃഗശാല ജീവനക്കാരൻ മരിച്ചു. റാഞ്ചി ഭഗ്‌വാൻ ബിർസ ബയോളജിക്കൽ പാർക്കിലെ ജീവനക്കാരമനായ സന്തോഷ് കുമാർ മാഹ്തോയാണ്( 54) മരിച്ചത്. പ്രസവിച്ചു കിടന്ന ഹിപ്പോ പൊട്ടാമസിന്‍റെ അരികിൽ നിന്ന് കുഞ്ഞിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പെൺ ഹിപ്പോപൊട്ടാമസ് ആക്രമിച്ചത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ സന്തോഷ് കുമാർ മരിച്ചു. വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ 4 ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ധനസഹായമായി നൽകുമെന്നും ബന്ധുവിന് ജോലി നൽകുമെന്നും മൃഗശാല ഡയറക്റ്റർ ജബ്ബാർ സിങ് പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...