രത്തൻ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായി; അനുശോചിച്ച് പ്രധാനമന്ത്രി 
India

രത്തൻ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായി; അനുശോചിച്ച് പ്രധാനമന്ത്രി

അദ്ദേഹത്തിന്‍റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി

ഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അസാധാരണ മനുഷ്യനാണെന്നും അദ്ദേഹമെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

'രത്തന്‍ ടാറ്റ ജി ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്‍റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി', നരേന്ദ്ര മോദി പറഞ്ഞു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ