India

കുഴൽക്കിണറിൽ 100 അടി താഴ്ചയിൽ കുടുങ്ങി രണ്ടര വയസ്സുകാരി; രക്ഷാശ്രമം മൂന്നാം ദിനത്തിലേക്ക്

സീഹോർ: മധ്യപ്രദേശിലെ കുഴൽക്കിണറിൽ കുടുങ്ങിയ രണ്ടര വയസ്സുകാരിയെ രക്ഷിക്കുന്നതിനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്. സീഹോർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൃഷ്ടി എന്നു പേരുള്ള രണ്ടര വയസുള്ള കുട്ടി 300 അടി ആഴമുള്ള കുഴൽക്കിണറിൽ വീണത്. 100 അടി താഴ്ചയിൽ തങ്ങി നിൽക്കുകയാണിപ്പോൾ കുട്ടി.

കുട്ടിയെ രക്ഷിക്കാനായി റോബോട്ടിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണിപ്പോൾ അധികൃതർ. മുംഗാവലി ഗ്രാമത്തിലാണ് ഒരു പൈപ്പ് ഉപയോഗിച്ച് കുട്ടിക്ക് ജീവശ്വാസം നൽകുന്നുണ്ട്. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും താഴേക്ക് വീണത് രക്ഷാപ്രവർത്തകരെ പ്രതിസന്ധിയിലാക്കിയതോടെയാണ് ഗുജറാത്തിൽ നിന്നുള്ള റോബോട്ടിക് സംഘത്തിന്‍റെ സഹായം തേടിയത്.

കിണറ്റിലേക്ക് റോബോട്ടിനെ അയച്ച് കുട്ടിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്താനാണ് സംഘത്തിന്‍റെ ശ്രമം. അതിനു ശേഷം മാത്രമേ രക്ഷാപ്രവർത്തനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ എന്ന് റോബോട്ടിക് വിദഗ്ധ സംഘത്തിന്‍റെ ഇൻ ചാർജ് മഹേഷ് ആർവ പറയുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഒരു മണിയോടെയാണ് സൃഷ്ടി കുഴൽക്കിണറിൽ വീണത്.

ആദ്യം 40 അടി താഴ്ചയിലാണ് കുട്ടി തങ്ങി നിന്നിരുന്നത്. രക്ഷാപ്രവർത്തനത്തിനായുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും താഴേക്കു വീഴുകയും 100 അടി ആഴത്തിൽ തങ്ങി നിൽക്കുകയുമാണ്. സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം