ആർഎൽഡി നേതാവ് ജയന്ത് ചൗധരിയും എസ്‌പി നേതാവ് അഖിലേഷ് യാദവും. File photo
India

ചരൺ സിങ്ങിനു ഭാരത രത്ന പ്രഖ്യാപിച്ചതിനു പിന്നാലെ യുപിയിൽ ആർഎൽഡിയുടെ കളം മാറ്റം

ലഖ്നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനു കേന്ദ്ര സർക്കാർ മരണാനന്തര ബഹുമതിയായ ഭാരത രത്ന പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഉത്തർ പ്രദേശിൽ നിർണായക രാഷ്‌ട്രീയ നീക്കങ്ങൾ. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ, സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപി സഖ്യത്തിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് രാഷ്‌ട്രീയ ലോക് ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി പരോക്ഷ സൂചന നൽകി.

ചരൺ സിങ്ങിന്‍റെ മകൻ അജിത് സിങ് സ്ഥാപിച്ച പാർട്ടിയാണ് ആർഎൽഡി. അതിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് ജയന്ത് ചൗധരിയാകട്ടെ, അജിത് സിങ്ങിന്‍റെ മകനും. അതായത്, ചരൺ സിങ്ങിന്‍റെ പൗത്രൻ.

''ഹൃദയം കീഴടക്കി'' എന്നായിരുന്നു പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ജയന്ത് ചൗധരിയുടെ ആദ്യ പ്രതികരണം. മുൻപൊരു സർക്കാരിനും സാധിക്കാത്തതാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.

രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. ജനങ്ങളുടെ വികാരവുമായി ബന്ധപ്പെട്ട പുരസ്കാര നിർണയമാണിതെന്നും ജയന്ത്.

ബിജെപി സഖ്യത്തിലേക്കു മാറുകയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ജയന്ത് നൽകിയ മറുപടിയും കൗതുകകരമായിരുന്നു. ''ഇനിയെന്തെങ്കിലും ശേഷിക്കുന്നുണ്ടോ? ഇന്നു ഞാനെങ്ങനെയാണ് നിങ്ങളുടെ ഈ ചോദ്യത്തെ നിഷേധിക്കുന്നത്?'' എന്നായിരുന്നു ആ മറുപടി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ