S Jaishankar, External affairs Minister 
India

ഇന്ത്യ - ക്യാനഡ നയതന്ത്ര തർക്കം: വിശദീകരണവുമായി ജയശങ്കർ

നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണമെന്ന വ്യവസ്ഥയാണു ക്യാനഡയോട് ഉപയോഗിച്ചത്, വിയന്ന കൺവെൻഷനു വിരുദ്ധമല്ല.

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണമെന്ന വ്യവസ്ഥയാണു ക്യാനഡയോട് ഉപയോഗിച്ചതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിയന്ന കൺവെൻഷൻ ഉടമ്പടിക്കുള്ളിൽ നിന്നു മാത്രമാണു നമ്മൾ പ്രവർത്തിച്ചത്. ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കിയാൽ വിസ അനുവദിക്കുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനുള്ള ഇന്ത്യയുടെ നിർദേശത്തിൽ യുഎസും യുകെയും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണു വിദേശകാര്യ മന്ത്രിയുടെ വിശദീകരണം. ഇന്ത്യ നിലപാട് കർക്കശമാക്കിയതോടെ ക്യാനഡ ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ ഉദ്യോഗസ്ഥർ തുടർച്ചയായി ഇടപെടുന്നതിൽ ആശങ്കയുണ്ടെന്നും ജയശങ്കർ പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?