India

''വിദേശത്ത് വച്ച് രാഷ്ട്രീയ തർക്കങ്ങൾക്കില്ല, ഇന്ത്യയിലെത്തട്ടെ''

കോപ്‌ടൗൺ: യുഎസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്ത്. ഇന്ത്യയ്ക്ക് പുറത്ത് ഇത്തരം രാഷ്‌ട്രീയ കാര്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും ഇന്ത്യയിൽ മടങ്ങിവന്ന ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. നിലവിൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് ജയശങ്കർ.

രാഹുൽ ഗാന്ധിയുടെ പേര് എടുത്തു പറാതെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർ‌ശത്തെ കുറിച്ച് കേപ്ടൗണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിദേശത്ത് രാഷ്ട്രീയം കളിക്കാതിരിക്കാൻ താൻ ശ്രമിക്കാറുണ്ട്, എന്നാൽ, ഒരു സംവാദത്തിനു തയാറാണ്, എന്നാലത് ഇന്ത്യയിലെത്തിയ ശേഷമാവുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.രാഷ്ട്രീയത്തേക്കാൾ വലിയ സംഭവങ്ങളുണ്ട്, മറ്റൊരു രാജ്യത്ത് പോകുമ്പോൾ അത് ഓർമയിൽ വയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു