Salman Khan 
India

സൽമാൻ ഖാനെതിരെ വധ ഭീഷണി: ബിഷ്‌ണോയി സംഘാംഗം കർണാടകയിൽ അറസ്റ്റിൽ

3 ദിവസം മുൻപാണ് 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നത്.

മുംബൈ: നടൻ സൽമാൻ ഖാനെതിനെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ, കർണാടകയിൽ നിന്നും ബിഷ്‌ണോയി സംഘത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ നിന്നുള്ള പ്രതി ബിഖുറാം എന്ന വിക്രം ജലറാം ബിഷ്‌ണോയി (32) എന്നയാളെയാണ് കർണാടകയിലെ ഹവേലി ജില്ലയിൽ നിന്നാണ് പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സോൺ 3) ദത്താത്രയ കാംബ്ലെ പറഞ്ഞു. 3 ദിവസം മുൻപാണ് ട്രാഫിക് പൊലീസിന്‍റെ ഹെൽപ്പ് ലൈനിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാതിരിക്കണമെങ്കിൽ 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നത്. തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ 10 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനത്താണ് ബിഷ്‌ണോയി താമസിക്കുന്നതെന്നും വെൽഡറായി ജോലി ചെയ്യുകയാണെന്നും കമ്മീഷണർ പറഞ്ഞു. അറസ്റ്റിന് ശേഷം ട്രാൻസിറ്റ് റിമാൻഡ് ചെയ്യുന്നതിനായി കർണാടക കോടതിയിൽ ഹാജരാക്കി. 2 ദിവസത്തെ റിമാൻഡ് അനുവദിച്ചതിന് ശേഷം വർളി പൊലീസ് പ്രതിയെയും കൂട്ടി മുംബൈയിൽ എത്തി. അതേസമയം, ഭീഷണിക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

നവംബർ 4 ന് രാത്രി, പ്രതികൾ മുംബൈ ട്രാഫിക് പൊലീസിന്‍റെ ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് സന്ദേശം എത്തുന്നത്. ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നു. “അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അവനെ കൊല്ലും, ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്, ”ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നും"സന്ദേശത്തിൽ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ