സുപ്രീം കോടതി 
India

സനാതന ധർമ പരാമർശം: ഉദയനിധിയും തമിഴ്നാട് സർക്കാരും വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

ഉദയനിധിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് നടപടി.

ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് സർക്കാരിനോടും മന്ത്രി ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു. പരാമർശവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് നടപടി. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിദശീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സനാതന ധർമം തുടച്ചു മാറ്റണമെന്ന പരാമർശത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബി. ജഗന്നാഥ് ആണ് കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ ദാമ ശേഷാന്ദ്രി നായിഡു ഹർജിക്കാരനു വേണ്ടി ഹാജരായി.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ