കൊൽക്കത്ത കൊലപാതകം: അന്നു രാത്രി തന്നെ സഞ്ജയ് റോയ് മറ്റൊരു പെൺകുട്ടിയെയും പീഡിപ്പിച്ചു file
India

കൊൽക്കത്ത യുവഡോക്‌ടറുടെ കൊലപാതകം: സഞ്ജയ് റോയ് അന്നു രാത്രി തന്നെ മറ്റൊരു പെൺകുട്ടിയെയും പീഡിപ്പിച്ചു

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സഞ്ജയ് റോയ് നുണ പരിശോധനയില്‍ കുറ്റം സമ്മതിച്ചതായി സിബിഐ. പോളിഗ്രാഫ് പരിശോധനയില്‍ പ്രതി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായാണ് വിവരം. സംഭവം നടന്ന അന്നു രാത്രി തന്നെ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ വിഡിയോ കോളില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചു.

കുറ്റകൃത്യം നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് അവര്‍ ചുവന്ന തെരുവിലെത്തി. എന്നാൽ ലക്ഷ്യം നടക്കാതിരുന്നതിനെ തുടർന്ന് ഇരുവരും ചെത്ലയിലേക്കു പോയി. ചെത്ലയിലേക്കുള്ള യാത്രിയ്ക്കിടെ തെരുവില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ നുണപരിശോധനയില്‍ പറഞ്ഞു. ചെത്ലയിലെത്തി സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് സമയം, സഞ്ജയ് റോയ് പുറത്ത് കാമുകിയുമായി വീഡിയോകോളിലൂടെ സംസാരിക്കുകയും നഗ്നചിത്രങ്ങൽ ചോദിച്ചുവാങ്ങുകയും ചെയ്തു. പിന്നീടാണ് ഇരുവരും ആശുപത്രിയിലെ സെമിനാര്‍ ഹാളിലേയ്ക്ക് എത്തുന്നത്.

പുലർച്ചെ 4.03ന് സഞ്ജയ് സെമിനാർ ഹാളിനെ ഭാഗത്തേക്ക് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്‌ടറെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇരുവരും സുഹൃത്തായ പൊലീസുകാരന്‍ അനുപം ദത്തയുടെ വീട്ടിലേക്കാണ് പോയതാണ് റിപ്പോര്‍ട്ട്.

പ്രതി സഞ്ജയ് റോയ് മാനസികവൈകൃതം ബാധിച്ചയാളാണെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രതിവൈതൃതങ്ങളോട് ആസ്ക്തിയുള്ള പ്രതിയുടെ ഫോണില്‍ പോണ്‍ വീഡിയോകള്‍ ധാരാളമുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. മൃഗതുല്യമായ സ്വഭാവമാണ് ഇയാൾക്കുള്ളതെന്നും പ്രതിയുടെ മാനസികവസ്ഥാ പഠനത്തിൽ വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതായും ആരോപണമുണ്ട്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്