Arvind Kejriwal file
India

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

മാർച്ച് 21 ആയിരുന്നു കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞില്ല. കേസി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതാണ് കോടതി പരിഗണിക്കുന്നത്. എന്നാൽ കെജ്‌രിവാളിന് ജാമ്യം നൽകുന്നതിൽ ഇഡിക്കും കേന്ദ്ര സർക്കാരിനും ശക്തമായ എതിർപ്പാണ് ഉള്ളത്.

മാർച്ച് 21 ആയിരുന്നു കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. മുൻപ് തന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കെജ്‌രിവാളിനെതിരേ തെളിവുകളുണ്ടെന്നും അറസ്റ്റ് നിയമപരമാണെന്നും കാട്ടിയാണ് കോടതി ഹർജി തള്ളിയത്. തുടർന്നാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു