Suprime Court 
India

തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി

ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരിന്‍റെ വാദം കേൾക്കാതെ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ നീക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയ താ നൽകിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു.ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേർന്ന് മുഖ്യ കമ്മിഷണറെ നിയമിക്കമെന്ന ബില്ല് ശീതകാല സമ്മേളനത്തിൽ പാർലമെന്‍റ് പാസാക്കിയിരുന്നു. ഭരണത്തിലുള്ള പാർട്ടി ആഗ്രഹിക്കുന്നവരെ നിയമിക്കാൻ കഴിയും. സമിതിയിൽ സുപ്രീംകോടതി ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് മറികടന്നാണ് കേന്ദ്രം നിയമം പാസാക്കിയത്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ