അപകീർത്തിക്കേസിൽ തരൂരിന് തിരിച്ചടി file
India

'ശിവലിംഗത്തിലെ തേൾ' പരാമർശം; അപകീർത്തിക്കേസിൽ തരൂരിന് തിരിച്ചടി

കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാര്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ ശിവലിംഗത്തിലെ തേൾ എന്ന പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് തിരിച്ചടി. കേസ് തള്ളണമന്ന് ആവശ്യപ്പെട്ട് തരൂർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാര്‍ ചൂണ്ടിക്കാട്ടി.

ബംഗളൂരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു തരൂരിന്‍റെ വിവാദ പരാമർശം. പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടെന്നാണ് തരൂർ പറഞ്ഞത്.

തേളായതിനാൽ കൈകൊണ്ട് എടുത്തു മാറ്റാനോ ശിവലിംഗത്തിനു മുകളിലായാതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനോ കഴിയില്ലെന്നും തരൂർ പറഞ്ഞിരുന്നു. തരൂര്‍ ശിവലിംഗത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ്. രാജീവ് ബാബറാണ് പരാതി നൽകിയത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ