പിടിച്ചെടുത്ത ലഹരി വസ്തുക്കൾ 
India

അതിർത്തിയിൽ വീണ്ടും ലഹരിക്കടത്ത്; 9 കിലോ ലഹരിവസ്തു പിടിച്ചെടുത്തു

പൊലീസും ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രജോരിയിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

രജോരി: ജമ്മു കശ്മീരിലെ അതിർത്തി പ്രദേശത്ത് നിന്ന് 9 കിലോ വരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് സൈന്യം. പൊലീസും ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രജോരിയിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

അതിർത്തിയിലൂടെ ലഹരിക്കടത്ത് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന കടുപ്പിച്ചത്. നൗഷേറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 8.960 കിലോ വരുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇതിനു മുൻപും അതിർത്തിയിൽ നിന്ന് ലഹരി പിടിച്ചെടുത്തിട്ടുണ്ട്. പാക് നുഴഞ്ഞു കയറ്റക്കാരനിൽ നിന്നാണ് ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?