India

പരാതിക്കാരിയുടെ പിതാവിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ല: ബ്രിജ് ഭൂഷൺ

'ജൂൺ 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കട്ടെ'

ന്യൂഡൽഹി: ലൈംഗിക പീഡനപരാതി ഉന്നയിച്ച പെൺകുട്ടിയുടെ പിതാവിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ. എല്ലാകാര്യങ്ങളും കോടതിയുടെ പരിഗണനയിലാണ്. ജൂൺ 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. തന്‍റെ മകളെ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് താനും മകളും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.

ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്ന് തന്‍റെ മകൾക്കെതിരേ പക്ഷപാതപരമായ സമീപനമുണ്ടായിട്ടുണ്ട്, എന്നാൽ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള ട്രയൽസിന്‍റെ ഫൈനലിൽ മകൾ പരാജയപ്പെട്ടതിന്‍റെ ദേഷ്യത്തിലാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പഴയ പരാതി പിൻവലിച്ചിട്ടില്ലെന്നും, എന്നാൽ, പുതിയ മകളുടെ പുതിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി.

ഇന്ത‍്യയ്ക്ക് മികച്ച തുടക്കം, അർദ്ധസെഞ്ച്വറി തികച്ച് സഞ്ജു

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

വയനാട്: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; 19 ന് ഹർത്താൽ