India

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സേവനത്തിന് തുടക്കമിട്ട് അമിത് ഷാ

ന്യൂഡൽഹി: ഇമിഗ്രേഷൻ പ്രോഗ്രാമിന് തുടക്കമിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ( എഫ്ടിഐ-ടിടിപി) എന്നാണ് പദ്ധതിയുടെ പേര്. ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കും പദ്ധതി ഉപകാരപ്പെടും. അർഹരായവർക്ക് ഓൺലൈൻ വഴി ബയോമെട്രിക്സും മറ്റു വിശദാംശങ്ങളും നൽകി അപേക്ഷ സമർപ്പിക്കാം.

പരമാവധി അഞ്ച് വർഷം വരെ അല്ലെങ്കിൽ പാസ്പോർട്ട് കാലാവധി തീരും വരെയോ ആയിരിക്കും ഫാസ്റ്റ് ട്രാക് രജിസ്ട്രേഷൻ നില നിൽക്കുക. യാത്രാനുഭവം കൂടുതൽ വേഗത്തിലാക്കാനും സുരക്ഷിതവും എളുപ്പമുള്ളതാക്കി മാറ്റുവാനുമാണ് ഈ പരിപാടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു