Air Polluted City In Delhi 
India

കാറ്റും മഴയും; ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

ദീപാവലി കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് തലസ്ഥാന നഗരം.

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയും ശക്തമായ കാറ്റിലും ഡൽഹിക്ക് ആശ്വാസം പകർന്നു. ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സൂചികയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 213 ആണ്.

ഡൽഹിയിൽ മലിനീകരണം രൂക്ഷമായ ആനന്ദ് വിഹാർ, ജഹാംഗിർപുരി, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെല്ലാം 300 ന് താഴെയാണ് തോത്. ദീപാവലി കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് തലസ്ഥാന നഗരം. അതേ സമയം ദില്ലി സർവകലാശാലയ്ക്ക് കീഴിലെ കോളെജുകളിലും ക്യാമ്പസുകളിലും ശൈത്യകാലാവധി നേരത്തെയാക്കി. മറ്റന്നാള്‍ മുതൽ 19 വരെയാണ് അവധി.

വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ നവംബർ 13 മുതൽ 20 വരെ വാഹ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വനം, വന്യജീവി, പരിസ്ഥിതി വകുപ്പു മന്ത്രി ഗോപാൽ റായ് അറിയിച്ചു. ഒറ്റ, ഇരട്ടയക്ക നമ്പറുകളുള്ള വാഹനങ്ങൾ ഇട‌വിട്ട ദിവസങ്ങളിൽ മാത്രം തെരുവുകളിൽ ഇറങ്ങുന്ന രീതിയിലുള്ള ക്രമീകരണത്തെ ദീപാവലി കഴിഞ്ഞുള്ള ഒരാഴ്ച നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. ട്രക്ക്, ഡീസൽ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

വിദ്വേഷ പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്