പുതിയ പാർലമെന്‍റ് മന്ദിരം 
India

ഗണേശ ചതുർഥി ദിനത്തിൽ പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടക്കും

വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വിവരം പുറത്തുവിട്ടത്

ന്യൂഡൽഹി: ഗണേശ ചതുർഥി ദിനത്തിൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. സെപ്ടംബർ 18 ന് പഴയ പാർലമെന്‍റ് മന്ദിരത്തിൽ തുടങ്ങുന്ന സമ്മേളനം 19 ന് ഗണേശ ചതുർഥി ദിനത്തിൽ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറാനാണ് തീരുമാനം. പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്തെങ്കിലും മഴക്കാല സമ്മേളനം പഴയ മന്ദിരത്തിലാണു നടന്നത്.

വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ മാസം 18 -22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുക. പാർലമെന്‍റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്ര നീക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. എന്താണ് സമ്മേളനത്തിന്‍റെ അജണ്ട എന്ന കാര്യം സർക്കാർ പുറത്തുവിട്ടിട്ടില്ല.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?