തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് 
India

തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്

5 പേർ പിടിയിൽ

റായ്പൂർ: ഛത്തീസ്ഗഡിൽ തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നതായിരുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ഫ്ലാഗ് ഓഫിന് മുമ്പ് ട്രയൽ റൺ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ബഗ്ബഹാര സ്വദേശികളായ 5 പേർ അറസ്റ്റിലായി.

വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്തു നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ 3 കോച്ചുകളിലുള്ള മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേസ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ