Supreme Court file
India

ബോംബേ ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥികൾ

മുംബൈ: ചെമ്പൂരിലെ ആചാര്യ മറാത്തേ കോളേജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിക്കുന്നതിനുള്ള വിലക്ക് ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകി. മതപരമായ വസ്ത്രധാരണത്തിനെതിരായ കോളേജിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഒമ്പത് വിദ്യാർഥികളിൽ മൂന്ന് പേർ സുപ്രീം കോടതിയിൽ പ്രത്യേക ലീവ് പെറ്റീഷൻ (എസ്എൽപി) ഫയൽ ചെയ്തു. അഡ്വ ഹംസ ലക്‌ഡവാല തയ്യാറാക്കിയതും അഡ്വ അബിഹ സെയ്ദി മുഖേന സമർപ്പിച്ചതുമാണ് ഹർജി. പ്രസക്തമായ നിയമങ്ങളോ ചട്ടങ്ങളോ ഉദ്ധരിക്കാതെ വിദ്യാർഥികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോളേജിന് അവകാശമുണ്ടെന്ന കോളേജിന്‍റെ വാദം അംഗീകരിച്ചതിനെയും ഹർജിക്കാർ കുറ്റപ്പെടുത്തി.

എല്ലാ ബിരുദ വിദ്യാർഥികൾക്കും 'ഔപചാരിക', 'മാന്യമായ' വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് 'ഡ്രസ് കോഡ്' ഏർപ്പെടുത്തിയതിനെത്തുടർന്ന് കോളെജ് മെയ് മാസത്തിൽ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം ഹിജാബ്, നഖബ്, ബുർഖ എന്നിവയുൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ പ്രത്യേകമായി നിരോധിക്കുകയും ചെയ്തു. തീരുമാനം വിവേചനപരവും തങ്ങളുടെ മതപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.

ജൂൺ 26 ന് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവ് ഉണ്ടായതിനു ശേഷം, ജീൻസും ടീ-ഷർട്ടും ധരിച്ചെത്തുന്നവിദ്യാർത്ഥികളെയും നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കാൻ തുടങ്ങി. ഇത് മൂലം നിരവധി വിദ്യാർഥികൾ കോളേജ് വിട്ട് മറ്റ് സ്ഥാപനങ്ങളിലേക്ക് പഠനം ആരംഭിച്ചു.

കോളെജിലെ വസ്ത്രധാരണരീതി നിഷ്‌പക്ഷമാണെന്ന് തോന്നുമെങ്കിലും, അത് പ്രാഥമികമായി മുസ്ലീം സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അച്ചടക്കം നടപ്പിലാക്കുന്നതിന്‍റെ മറവിൽ ഇരകളാക്കപ്പെട്ടതിനൊപ്പം പരോക്ഷമായ വിവേചനമുണ്ടായെന്നും ഹർജിക്കാർ ആരോപിക്കുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം