ഭരണകർത്താക്കൾ കോടതിയോ ജഡ്ജിയോ ആവേണ്ടതില്ല; ബുൾഡോസർ രാജിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി file image
India

ഭരണകർത്താക്കൾ കോടതിയോ ജഡ്ജിയോ ആവേണ്ടതില്ല; ബുൾഡോസർ രാജിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

കുറ്റാരോപിതർ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതിയുടെ ചുമതല സർക്കാർ ഏറ്റെടുക്കുന്നതും അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

ന്യൂഡൽഹി: കേസുകളിൽ ഉൾപ്പെട്ട പ്രതികൾ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരുമാണെന്ന് സുപ്രീം കോടതി. കേസുകളിൽ പ്രതികളാവുന്നവരുടെ സ്വത്തുക്കൾ ഇടിച്ചു നിരത്താൻ സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ശിക്ഷാ നടപടിയെന്ന പേരിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസറുകളുപയോഗിച്ച് ഇടിച്ചു തകർക്കുന്ന ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

കുറ്റാരോപിതർ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതിയുടെ ചുമതല സർക്കാർ ഏറ്റെടുക്കുന്നതും അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമവും നിടക്രമവും പാലിക്കാതെ വീടുകളോ വസ്തുക്കളോ ഇടിച്ചു തകർത്താൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹത ഉണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണെന്നും അതു ഹനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി മറ്റ് അനധികൃത നിർമാണങ്ങൾ എന്തൊക്കെ നടന്നാലും വീടുകൾ തിരഞ്ഞു പിടിച്ച് പൊളിക്കുന്ന രീതി സർക്കാരുകൾക്കുണ്ടെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

കണ്ണൂരിൽ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചു

കാസർഗോഡ് സ്കൂളിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം കുട്ടികൾ ചികിത്സയിൽ; അന്വേഷണം

മദ്യപിച്ച് സ്കൂളിലെത്തി പ്രിൻസിപ്പാളും അധ്യാപകനും, സ്ഥലത്തെത്തിയ പൊലീസുകാരനും 'ഫിറ്റ്'; ഇടപെട്ട് നാട്ടുകാർ

അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയത്? വയനാട്ടിലെ ഹർത്താലിനെ വിമർശിച്ച് ഹൈക്കോടതി

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി