India

സത്യേന്ദർ ജെയിനിന്‍റെ ഇ‌ക്കാല ജാമ്യം നീട്ടി

ഇഡിയുടെ ആവശ്യം തള്ളിയാണ് സുപ്രീംകോ‌ടതിയുടെ നടപടി

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിനിന്‍റെ ഇ‌ക്കാല ജാമ്യം സെപ്റ്റംബർ 1 വരെ നീട്ടി സുപ്രീംകോടതി ഉത്തരവ്. അതേ ദിവസം തന്നം സ്ഥിരം ജാമ്യത്തിനായുള്ള ഹർജിയും ലിസ്റ്റ് ചെയ്യും.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിനിന് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. അദ്ദേഹം ജയിൽ വളപ്പിനുള്ളിൽ നീന്തൽക്കുളം ആവശ്യപ്പെട്ടുവെന്നും ഇഡി കോ‌തിയിൽ ചൂണ്ടിക്കാ‌ട്ട‌ി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാ‌ട്ടിയാണ് സത്യേന്ദർ മുൻകൂർ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്. സത്യേന്ദർ ഫിസിയോതെറാപ്പി ചെയ്താൽ നിങ്ങൾ ചിത്രമെടുത്ത് പ്രസിദ്ധീകരിക്കുമെന്ന് നീരീക്ഷിച്ച കോടതി ഇ‌ക്കാല ജാമ്യം നീട്ടാൻ സമ്മതിക്കുകയായിരുന്നു. ഇതിനു മുമ്പും ഇടക്കാല ജാമ്യത്തിനായി ഡൽഹി ഹൈക്കോ‌തിയെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല. ഈ ഉത്തരവ് ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത