Suprime Court 
India

നിയമന കുംഭകോണം; ബംഗാൾ സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

2016 ൽ ബംഗാളിലെ ആയിരത്തോളം സ്കൂളുകളിൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്

ന്യൂഡൽഹി: സ്കൂൾ നിയമന കുംഭകോണ കേസിൽ മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയുടെ ഹർജി തള്ളി സുപ്രീം കോടതി. സിബിഐ, ഇഡി അന്വേഷണങ്ങൾ തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരേ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

കുംഭകോണ കേസിൽ നിലവിൽ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 31 വരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബംഗാളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിനെക്കുറിച്ചാണ് ഇഡിയും സിബിഐയും അന്വേഷിക്കുന്നത്. 2016 ൽ ബംഗാളിലെ ആയിരത്തോളം സ്കൂളുകളിൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

രാസലഹരിയുമായി സിനിമാ താരം പരീക്കുട്ടി അടക്കം 2 പേർ അറസ്റ്റിൽ

മണിപ്പുർ വീണ്ടും കത്തുന്നു

ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ