India

'ഇത് നയപരമായ വിഷയം, തീരുമാനമെടുക്കേണ്ടത് സർക്കാർ'; ആർത്തവാവധി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

രാജ്യത്തെ വിവിധ ക്യാമ്പസുകളിലും സംസ്ഥാനങ്ങളിലുമടക്കം ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ ആർത്തവ അവധി രാജ്യ വ്യാപകമാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

ന്യൂഡൽഹി: ആർത്തവ അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളിലും സ്ത്രീകളെ ജോലിക്കെടുക്കാതെയാവും. അതിനാൽ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിക്കാനും കോടതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി.

രാജ്യത്തെ വിവിധ ക്യാമ്പസുകളിലും സംസ്ഥാനങ്ങളിലുമടക്കം ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ ആർത്തവ അവധി രാജ്യ വ്യാപകമാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി വിശദമായി പരിശോധിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ തീരുമാനം.

ആർത്തവ അവധി രാജ്യ വ്യാപകമാക്കാൻ കോടതിക്കാവില്ലെന്നും അതൊരു നയപരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുക. ഇത്തരമൊരു നിയമം കൊണ്ടു വന്നാൽ പല സ്ഥാപനങ്ങളിലും സ്ത്രീകളെ ജോലിക്കെടുക്കാതെയാവും. സ്ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരും. അതിനാൽ തന്നെ ഇത്തരമൊരു വിഷയത്തിൽ കോടതി ഇടപെടുന്നില്ല എന്നും വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?