India

പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിനെതിരായ ഹർജി തള്ളി

സുപ്രീം കോടതി അഭിഭാഷകൻ സി.ആർ. ജയ സുകിൻ ആണ് ഹർജി നൽകിയത്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

സുപ്രീം കോടതി അഭിഭാഷകൻ സി.ആർ. ജയ സുകിൻ ആണ് ഹർജി നൽകിയത്. രാഷ്ട്രപതിയെ ഉദ്ഘാടനച്ചടങ്ങിനു ക്ഷണിക്കാത്തതിലൂടെ ലോക്സഭാ സെക്രട്ടേറിയേറ്റ് നിയമ ലംഘനം നടത്തിയെന്നും മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതിയെക്കൊണ്ട് നിർവഹിപ്പിക്കണമെന്നുള്ള ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല. എന്തുകൊണ്ടാണ് ഇത്തരം ഹർജികൾ നൽകുന്നതെന്ന് അറിയാമെന്നും ഇത്തരം ഹർജികൾ പ്രോത്സാഹിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം. ചടങ്ങിൽ നിന്നു രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 20 പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. പാർലമെന്‍റിന്‍റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്