ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. പിഎഫ്ഐ ആദ്യം സമീപിക്കേണ്ടതു ഡൽഹി ഹൈക്കോടതിയെ ആണെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരാണ് ഹർജി പരിഗണിച്ചത്.
കഴിഞ്ഞ വർഷം 28 നാണ് യുഎപിഎ ചുമത്തി അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ഈ ഉത്തരവിനെതിരെയാണ് പിഎഫ്ഐ ഹർജി സമർപ്പിച്ചത്. പിഎഫ്ഐയെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം മാർച്ച് 21 നു യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചിരുന്നു. രാജ്യത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.